മദ്യഷാപ്പുകള്‍ തുടങ്ങുന്നതിന് സ്റേ
കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ സംസ്ഥാനത്ത് 55 പുതിയ വിദേശമദ്യഷാപ്പുകള്‍ തുടങ്ങുന്നത് കേരള ഹൈക്കോടതി സ്റേ ചെയ്തു. ആക്ടിംഗ് ചീഫ് ജസ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന്‍, ജസ്റിസ് ടി.എം. ഹസന്‍ പിള്ള എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മദ്യനിരോധനസമിതി ജനറല്‍ സെക്രട്ടറി ജയപ്രകാശ് നാരായണന്‍ നല്‍കിയ ഹര്‍ജിയന്മേലാണ് ഉത്തരവ്. വിദേശ മദ്യഷാപ്പുകള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്യണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.
സംസ്ഥാനത്തെ 13 ജില്ലകളിലായി 55 വിദേശ മദ്യഷാപ്പുകള്‍ തുടങ്ങാനുള്ള അനുമതി കഴിഞ്ഞ മാസമാണ് കേരള സര്‍ക്കാര്‍ നല്‍കിയത്.












Click it and Unblock the Notifications