കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്തുരുത്തി-നെടുമ്പാശേരി റോഡ് വികസിപ്പിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കടുത്തുരുത്തി-നെടുമ്പാശേരി റോഡ് വികസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. എം. കെ. മുനീര്‍.

ഇതിനായി പദ്ധതി രേഖ തയാറാക്കുവാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ജൂലായ് മൂന്ന് ചൊവാഴ്ച പിറവം നിയോജകമണ്ഡലത്തിലെ റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ ജലസേചന മന്ത്രി ടി. എം. ജേക്കബ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുനീര്‍ ഇക്കാര്യം അറിയിച്ചത്.

സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പടെ ഈ റോഡ് വികസിപ്പിക്കുന്നതിന് 70 കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കടുത്തുരുത്തി-പിറവം-പെരുവാമൂഴി-മഴുവന്നൂര്‍-പെരുമ്പാവൂര്‍ വഴിയുള്ള റോഡ് വികസനത്തിനാണ് പദ്ധതി.

കൊച്ചി-മധുര ദേശീയപാത, ദേശീയപാത-47, എം സി റോഡ്, എറണാകുളം-തേക്കടി സംസ്ഥാന ഹൈവേ എന്നിവയുമായി ബന്ധപ്പെടുത്തിയുള്ള റോഡിന്റെ വികസനം നെടുമ്പാശേരി വിമാനത്താവളത്തിന്റെ തെക്കന്‍ പ്രദേശത്തില്‍ നിന്നുള്ള യാത്ര കൂടുതല്‍ സുഗമമാക്കും. ഇതുവഴിയുള്ള കോട്ട യം-നെടുമ്പാശേരി ദൂരം 78 കിലോമീറ്ററാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X