പ്ലസ് ടു യോഗ്യതാ പരീക്ഷ നിര്‍ത്തലാക്കില്ല: മന്ത്രി
തിരുവനന്തപുരം: പ്ലസ് ടു അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷ (സെറ്റ്) നിര്‍ത്തലാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി. ജൂലായ് മൂന്ന് ചൊവാഴ്ച ധര്‍ബാര്‍ ഹാളില്‍ അധ്യാപക സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ മന്ത്രിയുടെ തീരുമാനത്തെ സ്വാകാര്യ മാനേജ്മെന്റ് പ്രതിനിധകളും കോണ്‍ഗ്രസ് അനുകൂല സംഘടനകളും എതിര്‍ത്തു. എന്നാല്‍ പരീക്ഷ നിര്‍ത്തലാക്കരുതെന്ന ഇടതുപക്ഷ സംഘടനാ നേതാക്കളുടെ ആവശ്യം മന്ത്രി അംഗീകരിക്കുകയായിരുന്നു. യുഡി എഫ് മന്ത്രിസഭയിലെ ഒരു മന്ത്രി ഇടതുപക്ഷ അനുകൂല സമീപനം സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനകള്‍ ആരോപിച്ചു.
നിലവിലുള്ള പ്ലസ് ടു അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷ ജയിക്കാന്‍ കുറച്ചു കൂടി സമയം അനുവദിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. സെറ്റ് പാസാകാത്ത അധ്യാപകര്‍ക്ക് വിജയിച്ച അധ്യാപകരേക്കാള്‍ ശമ്പളം കുറച്ച് നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൂടുതല്‍ പ്ലസ് ടു സീറ്റുകള്‍ അനുവദിക്കണമെന്ന സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളുടെ ആവശ്യവും മന്ത്രി നിരാകരിച്ചു. എന്നാല്‍ മാനേജ്മെന്റുകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം സീറ്റുകള്‍ കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു കൊടുത്തു.












Click it and Unblock the Notifications