പി.ഇ.ഉഷ സംഭവം: അന്വേഷണം തടഞ്ഞു
കൊച്ചി: പി.ഇ.ഉഷ സംഭവത്തെ കുറിച്ച് അന്വേഷിക്കാനുള്ള കലിക്കറ്റ് സര്‍വകലാശാലയുടെ ഉത്തരവ് ഹൈക്കോടതി താല്കാലികമായി തടഞ്ഞു.
സസ്പെന്‍ഷനിലായ കലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന്‍ സി.പ്രകാശന്‍ ഉഷയ്ക്കെതിരെ നടത്തിയെന്ന് പറയുന്ന അപവാദ പ്രചാരണത്തെ പറ്റി തിരുവനന്തപുരം ലോ കോളജ് സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍ രാജലക്ഷ്മിയെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനമാണ് കോടതി തടഞ്ഞത്.
യൂണിവേഴ്സിറ്റിയിലെ പീഡനങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കമ്മിറ്റിയാണ് ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തേണ്ടത് എന്ന് ചൂണ്ടിക്കാട്ടി പി.ഇ.ഉഷ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിധി.












Click it and Unblock the Notifications