കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭാകര്‍ ജുഡീഷ്യല്‍ കസ്റഡിയില്‍

  • By Super
Google Oneindia Malayalam News

ഡെഹ്റാഡൂണ്‍: വഞ്ചനാക്കുറ്റത്തിന്റെ പേരില്‍ അറസ്റു ചെയ്യപ്പെട്ട മുന്‍ ക്രിക്കറ്റര്‍ മനോജ് പ്രഭാകറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ജൂലായ് രണ്ട് തിങ്കളാഴ്ചയാണ് പ്രഭാകറിനെ അറസ്റ് ചെയ്തത്.

അറസ്റ് ചെയ്യപ്പെട്ടതിനു ശേഷം പ്രഭാകറിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അശോക് കുമാര്‍ പ്രഭാകറിനെ ആശുപത്രിയില്‍ചെന്നു കണ്ടു. പ്രഭാകറിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ദിവസേന കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സൂപ്രണ്ട് ജീവന്‍ ചന്ദ് പാണ്ടെയോട് മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. പ്രഭാകറിന്റെ ജാമ്യാപേക്ഷ നേരത്തെ ദില്ലി കോടതി തള്ളിയിരുന്നു.

ചിട്ടിഫണ്ട് കമ്പനി കേസുമായി ബന്ധപ്പെട്ട് ഉത്തരാഞ്ചല്‍-ദില്ലി പൊലീസ് സംയുക്തസംഘമാണ് തിങ്കളാഴ്ച പ്രഭാകറിന്റെ അദ്ദേഹത്തിന്റെ ഓഫീസില്‍വച്ച് അറസ്റു ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X