Get Updates
Get notified of breaking news, exclusive insights, and must-see stories!

അമാനുള്ള ഖാനെ അറസ്റു ചെയ്തു

ഇസ്ലാമാബാദ്: ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവ് അമാനുള്ള ഖാനെ പാക് അധിനിവേശ കശ്മീര്‍ അധികൃതര്‍ അറസ്റു ചെയ്തു. പാക് അധിനിവേശ കശ്മീരിലെ കൊട്ലിയില്‍ അമാനുള്ള ഖാന്‍ ഒരു റാലിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു അറസ്റ്.

കോട്ലി ജില്ലയില്‍ നിന്ന് ഖാനെ പുറത്താക്കിക്കൊണ്ട് അധികൃതര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജില്ലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 50ഓളം വരുന്ന തന്റെ അനുയായികളെ കാണാനായിരുന്നുവത്രെ അമാനുള്ള ഖാന്‍ കോട്ലിയില്‍ എത്തിയത്. ജില്ലാ അധികാരികള്‍ പുറപ്പെടുവിച്ച ഉത്തരവിനെ ധിക്കരിച്ച ഖാന്‍ അനുയായികളുടെ സഹായത്തോടെ മാര്‍ച്ച് നടത്തി. തുടര്‍ന്നാണ് അറസ്റ് നടന്നത്.

വരുന്ന വ്യാഴാഴ്ച നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തങ്ങളെ വിലക്കിയ നടപടിയില്‍ ജെകെഎല്‍എഫ് പലയിടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കിമാറ്റണമെന്ന ആവശ്യത്തെ എതിര്‍ത്തതു കൊണ്ടാണ് സംഘടനയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയത്. കശ്മീര്‍ സ്വതന്ത്രരാഷ്ട്രമാകണമെന്നാണ് ജെകെഎല്‍എഫ് ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+