കെ.ജി.വാസല്‍ യുടിഐ ചെയര്‍മാന്‍
ദില്ലി: കെ.ജി.വാസല്‍ യുടിഐ ചെയര്‍മാനായി സ്ഥാനമേറ്റു. ഔദ്യോഗികമായ നിയമനമുണ്ടാവുന്നതു വരെ വാസല്‍ ആക്ടിംഗ് ചെയര്‍മനായി തുടരുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
പി.എസ്.സുബ്രഹ്മണ്യം ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് വാസല്‍ സ്ഥാനമേറ്റത്. യുടിഐയുടെ ഏഴ് എക്സിക്യുട്ടീവ് ഡയറക്ടര്‍മാരില്‍ സീനിയറാണ് വാസല്‍.
യുടിഐയുടെ യുഎസ്-64 പദ്ധതി ആറ് മാസത്തേക്ക് മരവിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കുമെന്ന ധനകാര്യമന്ത്രി യശ്വന്ത് സിഹ്നയുടെ പ്രസ്താവത്തെ തുടര്‍ന്നാണ് സുബ്രഹ്മണ്യം രാജിവെച്ചത്. പദ്ധതി മരവിപ്പിക്കാനുള്ള തീരുമാത്തിന്റെ എല്ലാ വശങ്ങളെ കുറിച്ചും ധനകാര്യവകുപ്പ് പഠിച്ചുവരികയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
പണം നിക്ഷേപിച്ചവര്‍ വ്യാപകമായി നിക്ഷേപം പിന്‍വലിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് പദ്ധതി ആറ് മാസത്തേക്ക് മരവിപ്പിക്കാന്‍ യുടിഐ തീരുമാനമെടുത്തത്.












Click it and Unblock the Notifications