കേന്ദ്രമന്ത്രിമാര്‍ മോചിതരായി
ചെന്നൈ: കേന്ദ്രമന്ത്രിമാരായ മുരശൊലിമാരനും ടി.ആര്‍.ബാലുവും മോചിതരായി. ജൂലായ് നാല് ബുധനാഴ്ച രാവിലെ മാരനെ അപ്പോളോ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബാലുവിനെ വെല്ലൂര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു.
ചൊവാഴ്ചയാണ് കേന്ദ്രമന്ത്രിമാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇരുപതിനായിരത്തിലേറെ വരുന്ന ഡിഎംകെ പ്രവര്‍ത്തകരെ തമിഴ്നാട്ടിലെ വിവിധ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുന്നത് തുടരുകയാണ്.
ഭരണഘടനാപരമായ വ്യവസ്ഥകള്‍ ലംഘിച്ചതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികമായ താക്കീത് ബുധനാഴ്ച ആഭ്യന്തര വകുപ്പ് തമിഴ്നാട് സര്‍ക്കാരിന് അയക്കും.












Click it and Unblock the Notifications