സഭയില്‍ വീണ്ടും ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: പാഠ്യപദ്ധതിപരിഷ്കരണത്തെ കുറിച്ച് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജൂണ്‍ നാല് ബുധനാഴ്ച പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. പാഠ്യപദ്ധതി പരിഷ്കരണത്തെ കുറിച്ച് പഠിക്കാനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി വിശദീകരണം നല്‍കി.
മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പിന്നീട് ചര്‍ച്ചാ വേളയില്‍ ഈ പ്രശ്നമുന്നയിക്കാവുന്നതാണെന്നും സഭാ നടപടികള്‍ നിര്‍ത്തിവെച്ച് പ്രശ്നം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് സഭാകവാടത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരിപ്പ് നടത്തി. പ്രശ്നത്തെ കുറിച്ച് സഭക്ക് അറിയാനുള്ള അവകാശത്തെയാണ് സ്പീക്കര്‍ നിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications