സുന്ദരന്‍ നാടാര്‍ ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസ്-ഐയിലെ എന്‍.സുന്ദരന്‍ നാടാരെ തിരഞ്ഞെടുത്തു. ആരും എതിര്‍സ്ഥാനാര്‍ഥികളില്ലാത്ത സാഹചര്യത്തില്‍ വോട്ടെടുപ്പില്ലാതെയാണ് നാടാര്‍ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.
നാടാരെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ നിയമസഭയെ അറിയിച്ചു.
പാറശാല മണ്ഡലത്തെയാണ് നാടാര്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. 96ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായാണ് നാടാര്‍ പാറശാലയില്‍ നിന്ന് ജയിച്ചത്.












Click it and Unblock the Notifications