വൈദ്യുതപദ്ധതികള്‍ ഉപയോഗപ്പെടുത്തിയില്ല
തിരുവനന്തപുരം: വൈദ്യുതപദ്ധതികള്‍ പൂര്‍ണമായും കമ്മിഷന്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനാല്‍ സംസ്ഥാനത്തിന് 406 കോടി രൂപ നഷ്ടമുണ്ടായെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ നിയമസഭയെ അറിയിച്ചു.
ഈ നിലയങ്ങള്‍ പൂര്‍ണമായു കമ്മിഷന്‍ ചെയ്യുകയായിരുന്നുവെങ്കില്‍ ആയിരക്കണക്കിന് കോടികള്‍ സംസ്ഥാനത്തിന് നേടാനാവുമായിരുന്നെന്ന് മന്ത്രി പറഞ്ഞു.
1979ല്‍ ഭാഗികമായി കമ്മിഷന്‍ ചെയ്ത പഴശി പദ്ധതി കനാല്‍ പുതുക്കി പണിയല്‍ തുടരുന്നത് കാരണം പൂര്‍ണമായും കമ്മിഷന്‍ ചെയ്യാനായില്ല. പദ്ധതിക്ക് വേണ്ടി ആദ്യം 4.42 കോടിയും പിന്നീട്146 കോടിയും വിനിയോഗിച്ചെങ്കിലും പദ്ധതി പ്രവര്‍ത്തിപ്പിക്കാനോ സാധ്യതകള്‍ പ്രയോജനപ്പെടുത്താനോ സാധിച്ചില്ല.
ചീമേനി പദ്ധതിയുടെയും സ്ഥിതി ഇതുതന്നൊയണ്. 6.33 കോടിയാണ് പ്രാഥമികഘട്ടത്തില്‍ പദ്ധതിക്ക് വേണ്ടി വിനിയോഗിച്ചത്. 1996ലാണ് പദ്ധതി തുടങ്ങിയത് . 1994ല്‍ തുടങ്ങിയ പെരിയാര്‍ പദ്ധതിക്ക് വേണ്ടി ചെലവഴിച്ചത് 87.17 കോടിയാണ്.
കോടി ചെലവഴിച്ച് തുടങ്ങിയ പമ്പ പദ്ധതിയും 24.06 കോടി ചെലവഴിച്ച് തുടങ്ങിയ ചിറ്റൂൂര്‍ പുഴ പദ്ധതിയും 55.95 കോടി ചെലവഴിച്ച് തുടങ്ങിയ കുറ്റ്യാടി പദ്ധതിയും ഉപയോഗപ്പെടുത്താതെ പോയതിനാല്‍ ഉണ്ടായത് കോടികളുടെ നഷ്ടമാണെന്ന് മന്ത്രി വെളിപ്പെടുത്തി.












Click it and Unblock the Notifications