Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ വിമാനസമയത്തില്‍ മാറ്റം

തിരുവനന്തപുരം: ജൂലായ് അഞ്ച്, ആറ് തീയതികളിലെ എയര്‍ ഇന്ത്യയുടെ ചില വിമാന സര്‍വീസുകളുടെ സയമത്തില്‍ മാറ്റം വരുത്തി.

ജൂലായ് അഞ്ച് വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കും അബുദാബിയിലേക്കും പുറപ്പെടുന്ന എഐ 947 വിമാനം വൈകുന്നേരം 4.30ന് പകരം രാത്രി എട്ട ് മണിക്കേ പുറപ്പെടുകയുള്ളു. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിച്ചേരുന്ന എഐ 1948 വിമാനം ജൂലായ് ആറ് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരിക്കും എത്തുക. ഈ വിമാനം സാധാരണ രാവിലെ 7. 30നാണ് എത്തിച്ചേര്‍ന്നിരുന്നത്.

ജൂലായ് ആറ് വെള്ളിയാഴ്ച തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്കും റിയാദിലേക്കും പോകുന്ന എഐ 685-829 വിമാനം പുലര്‍ച്ചെ നാല് മണിക്കായിരിക്കും പുറപ്പെടുക.

ജൂലായ് അഞ്ചിനുള്ള എ 1947 വിമാനത്തിലെ യാത്രക്കാരും ദുബായ്-അബുദാബി യാത്രക്കാരും ജൂലായ് ആറിനുള്ള എ 1685-829 മുംബൈ-റിയാദ് യാത്രക്കാരും യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തിച്ചേരണമെന്ന് എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+