ഹജ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷകള്‍ സംസ്ഥാന ഹജ് കമ്മിറ്റി ജൂലായ് അഞ്ച് വ്യാഴാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും.
കോഴിക്കോടുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ജില്ലാ കളക്ടറേറ്റുകളില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. അപേക്ഷാ ഫോമിനുള്ള അപേക്ഷകള്‍ക്കൊപ്പം സ്വന്തം മേല്‍വിലാസമെഴുതി എട്ട ് രൂപയുടെ സ്റാമ്പ് പതിച്ച കവറുകളും നല്‍കണം.
അപേക്ഷകള്‍ തപാല്‍ വഴി വേണ്ടവര്‍ സെക്രട്ട റി, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, പുതിയറ, കോഴിക്കോട്-4 എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം 10, 550 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും 15 പാസ്പോര്‍ട്ട ് സൈസ് ഫോട്ടേ ാകളും അയക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലായ് 31ന് മുമ്പ് സംസ്ഥാന ഹജ് സെക്രട്ട റിക്ക് ലഭിച്ചിരിക്കണം. തപാല്‍ വഴി മാത്രമേ പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുകയുള്ളു.












Click it and Unblock the Notifications