കടലുണ്ടി: റെയില്‍വെയെ ആശ്രയിച്ചവര്‍ക്ക് ദുരിതം
കോഴിക്കോട്: റെയില്‍വെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് പേരുടെ ജീവിതം കടലുണ്ടി ദുരന്തം ദുരിതത്തിലാക്കി. കോഴിക്കോട് റെയില്‍വെ സ്റേഷനിലെ തൊഴിലാളികള്‍, പോര്‍ട്ടര്‍മാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ തീവണ്ടി ഓടാത്തതിനാല്‍ കടുത്ത ദുരിതത്തിലാണ്.
കടലുണ്ടിപ്പുഴയില്‍ മംഗലാപുരം-ചെന്നൈ മെയില്‍ വീണതിനെത്തുടര്‍ന്ന് കോഴിക്കോട് റെയില്‍വെ സ്റേഷനിലൂടെ ഇപ്പോള്‍ ആറ് തീവണ്ടികള്‍ മാത്രമേ ഓടുന്നുള്ളൂ. പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം പുനരാരംഭിക്കണമെങ്കില്‍ പാലം പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. തകര്‍ന്ന പാലത്തിന്റെ പണി തീരണമെങ്കില്‍ ആഗസ്തെങ്കിലുമാകുമെന്നാണ് കണക്കുകൂട്ടല്‍.
80ല്‍ ഏറെ പോര്ട്ടര്മാരുള്ള കോഴിക്കോട് റെയില്‍വെ സ്റേഷനില്‍ ആറ് തീവണ്ടികള്‍ മാത്രം ഓടിയാലുള്ള അവസ്ഥ വിവരണാതീതമാണ്. ദീര്‍ഘദൂര തീവണ്ടികള്‍ ഒന്നുപോലും ഈ വഴി പോകാത്തത് കൂനിന്മേല് കുരുവെന്നപോലെയാണ് പോര്ട്ടര്മാര്ക്കനുഭവപ്പെടുന്നത്. ദീര്‍ഘയാത്രയ്ക്ക് പോകേണ്ടവരെല്ലാം ഇപ്പോള്‍ ബസ് സര്‍വീസിനെയാണ് ആശ്രയിക്കുന്നത്.
കടലുണ്ടി ദുരന്തം കാരണം റെയില്‍വെ സ്റേഷനിലെ കടകളും ഹോട്ടലുകളും വമ്പിച്ച നഷ്ടത്തിലാണ്. കമ്മീഷന് വ്യവസ്ഥയില്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ തുച്ഛമായ വേതനം മാത്രം നല്‍കാനേ കടയുടമകള്‍ക്ക് സാധിക്കുന്നുള്ളൂ.
റെയില്‍വെ സ്റേഷന് പരിസരത്ത് നിര്‍ത്തിയിടാറുള്ള ഓട്ടോറിക്ഷക്കാരെയും കടലുണ്ടി ദുരന്തം സാരമായി ബാധിച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട തീവണ്ടികളൊന്നും വരാത്തതിനാല്‍ ഇപ്പോള്‍ റെയില്‍വെ സ്റേഷനിലേക്ക് ഓട്ടോ കയറ്റിയിടുന്നില്ല.
അതിനിടെ ദീര്‍ഘദൂര യാത്രയ്ക്ക് ബസ് സര്‍വീസിനെ ആശ്രയിക്കേണ്ടി വരുന്നത് യാത്രക്കാരെയും ഏറെ വലച്ചിട്ടുണ്ട്. ബസ്സുകള്‍ ആവശ്യത്തിനില്ലാത്തതിനാല്‍ ചിലര്‍ മാറി മാറിക്കയറിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications