കുഞ്ഞുണ്ണിമാഷിന് എംഎല്‍എ രക്ഷയായി
തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നും കാശ് കിട്ട ാതെ വലഞ്ഞ കവി കുഞ്ഞുണ്ണിക്ക് ഒടുവില്‍ എംഎല്‍എ രക്ഷയ്ക്കെത്തി.
ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട ിനായി കുട്ട ിക്കവിതകള്‍ എഴുതി നല്‍കിയതു വഴി മൊത്തം 15, 700 രൂപ കുഞ്ഞുണ്ണിമാഷിന് കിട്ടാനുണ്ടായിരുന്നു. 5, 400 രൂപയുടെയും 5, 200 രൂപയുടെയും 5,100 രൂപയുടെയും മൂന്ന് ചെക്കുകളാണ് ഇന്‍സ്റിറ്റ്യൂട്ട ് മാഷിന് നല്‍കിയത്. ചെക്ക് മാറാന്‍ ചെന്നപ്പോള്‍ നിസഹായരായ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി. ട്രഷറി നിയന്ത്രണമുണ്ടായിരുന്നതിനാല്‍ അവനവനവനിവനേ....ഇവനിവനിവനിവനേ എന്ന കുഞ്ഞുണ്ണിക്കവിത പാടി തന്നെ ട്രഷറി ഉദ്യോഗസ്ഥര്‍ പരസ്പരം മുഖത്തുനോക്കിയെന്നാണ് കേഴ്വി.
വലപ്പാട് നിന്നും എന്നും ജില്ലാ ട്രഷറി വരെ പോകാന്‍ പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ടുന്ന കവിയുടെ നിസഹായവസ്ഥയറിഞ്ഞ നാട്ട ിക എംഎല്‍എ പ്രതാപന്‍ ധനകാര്യമന്ത്രിയെ നേരിട്ടു കണ്ട് കാര്യം പറഞ്ഞു. ഉടന്‍ തന്നെ മാഷിന്റെ ചെക്കുകള്‍ മാറ്റിക്കൊടുക്കണമെന്ന് ധനകാര്യവകുപ്പ് പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു.












Click it and Unblock the Notifications