മാവൂര്‍ റയോണ്‍സ് അടച്ചുപൂട്ടലിലേക്ക്
തിരുവനന്തപുരം: സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് അടച്ചുപൂട്ടാനുള്ള കളമൊരുങ്ങി.
തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ബാബു ദിവാകരന്റെ സാന്നിധ്യത്തില്‍ തൊഴിലാളികളും മാനേജ്മെന്റുമായി നടന്ന ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയെ പറ്റി ഏകദേശ ധാരണയായിട്ട ുണ്ട്. 4, 000ത്തോളം വരുന്ന തൊഴിലാളികളാണ് റയോണ്‍സില്‍ ജോലി ചെയ്തിരുന്നത്.
വളരെ നാളുകള്‍ അടച്ചിട്ട ിരുന്നതിന് ശേഷം 1987ല്‍ പുനരാരംഭിച്ച ഫാക്ടറിയുടെ പ്രവര്‍ത്തനം 1999 മെയ് 10ന് വീണ്ടും നിലച്ചു. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും ഉയര്‍ന്ന വേതനവും മറ്റുമാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിന് കാരണമായി ഗ്രാസിം അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചത്. ഫാക്ടറിയുടെ പ്രവര്‍ത്തനം മൂലം ചാലിയാര്‍ മലിനീകരിക്കപ്പെടുന്നതും ഫാക്ടറി നടത്തുന്ന ബിര്‍ള ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
1987ല്‍ ഫാക്ടറി തുറപ്പിക്കാന്‍ മുന്‍കൈയെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ വളരെ കുറഞ്ഞ വിലയ്ക്ക് മുളയും ഈറയും നല്‍കി ഫാക്ടറി നിലനിര്‍ത്തിപ്പോരുകയായിരുന്നു. ഇത് മൂലം ഇവയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന വയനാടന്‍ കാടുകളിലെ ആദിവാസികളുടെ ഉപജീവനവും പരുങ്ങലിലായിരുന്നു. എങ്കിലും ഫാക്ടറി പൂട്ട ിപ്പോയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിരവധി തൊഴിലാളികളുടെ ആശ്രിതരടക്കമുള്ള ഇപ്പോഴുള്ള തൊഴിലാളികളുടെ ക്ഷേമം കണക്കിലെടുത്താണ് ഫാക്ടറിക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കിയത്.
ചാലിയാര്‍ പുഴ മലിനീകരിക്കപ്പെടുന്നതിനാല്‍ ഫാക്ടറി പൂട്ട ണമെന്ന് പറഞ്ഞ മാനേജ്മെന്റ് തന്നെ മലിനീകരണ നിയന്ത്രണത്തിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. ചാലിയാറിന്റെ ഇരുവശത്തും താമസിക്കുന്ന നിരവധി പേര്‍ അര്‍ബുദം ബാധിച്ച് മരണമടയുകയും ചെയ്തു.
ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അന്നത്തെ വ്യവസായ മന്ത്രി സുശീലാഗോപാലന്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയെ മുംബൈയില്‍ ചെന്ന് കണ്ട് ആവശ്യപ്പെട്ട ിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ബിര്‍ളയുമായി ചര്‍ച്ച നടത്താന്‍ തയാറായിരുന്നെങ്കിലും ബിര്‍ള ചര്‍ച്ചയ്ക്ക് എത്തിച്ചേര്‍ന്നില്ല.
1962ല്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ് ഗ്രാസിം ഫാക്ടറി മാവൂരില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 80കളുടെ പകുതി വരെ കമ്പനിയുടെ സുവര്‍ണ്ണകാലമായിരുന്നു.
ഇപ്പോഴത്തെ ധാരണയനുസരിച്ച് തൊഴിലാളികള്‍ക്ക് ഓരോ വര്‍ഷത്തെയും സര്‍വീസിന് 40 ദിവസത്തെ ശമ്പളം നല്‍കും. സര്‍വീസ് ബാക്കിയുള്ള തൊഴിലാളികള്‍ക്കും വര്‍ഷം കണക്കാക്കി ഓരോ വര്‍ഷത്തിനും 40 ദിവസത്തെ ശമ്പളം നല്‍കും. ഇതിന് പുറമെ പുനരധിവാസ ബത്തയായി 27, 500 രൂപയും നല്‍കും. എന്നാല്‍ എല്ലാ തൊഴിലാളി യൂണിയനുകളും ഇതിനോട് യോജിച്ചിട്ട ില്ല.












Click it and Unblock the Notifications