പറശ്ശനിക്കടവ് പാമ്പു വളര്‍ത്തല്‍ കേന്ദ്രം തുറന്നു
കണ്ണൂര്‍: പറശ്ശിനിക്കടവിലെ പാമ്പുവളര്‍ത്തല്‍ കേന്ദ്രം ജൂലായ് നാല് ബുധനാഴ്ച പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കേരള ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം വീണ്ടും തുറന്നത്.
മതിയായ രേഖകളില്ലെന്ന് ആരോപിച്ച് 2000 ഡിസംബര്‍ 10നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രം അടപ്പിച്ചത്. പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കേന്ദ്രം അടച്ചു പൂട്ടിയത് വിവാദമായിരുന്നു.
പാമ്പുകളെയും മുതലകളെയും മറ്റു വന്യജീവികളെയും ചാക്കിലും മറ്റുമായി കെട്ടിത്തൂക്കിയെടുത്തതിനെത്തുടര്‍ന്ന് രാജവെമ്പാലയുള്‍പ്പെടെയുള്ള 90ഓളം വന്യജീവികള്‍ ചത്തിരുന്നു. ബാക്കിയുള്ള പാമ്പുകളെയും മറ്റു ജീവികളെയും വച്ച് കേന്ദ്രം നടത്തിക്കൊണ്ടുപോകാനാണ് സൊസൈറ്റി തീരുമാനിച്ചിരിക്കുന്നതെന്ന് വിഷചികിത്സാ സൊസൈറ്റി ഭാരവാഹി സി.പി. ദാമോദരന്‍ പറഞ്ഞു.
ഏതാനും കുരങ്ങന്‍ന്മാരും രണ്ട് രാജവെമ്പാലകളും 75ഓളം മുതലകളും മാത്രമേ ഇപ്പോള്‍ കേന്ദ്രത്തിലുള്ളൂ. പാമ്പുവളര്‍ത്തല്‍ കേന്ദ്രം അടച്ചു പൂട്ടിയതിനു ശേഷം പിറന്ന കുരങ്ങന്‍ കുഞ്ഞും 30ഓളം മുതലക്കുഞ്ഞുങ്ങളും ജനങ്ങളില്‍ താല്പര്യം ജനിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications