പുതിയ പ്ലസ് ടു സ്കൂളുകളില്ല: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം പുതിയ പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു. സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം ഹൈക്കോടതി പരിഗണനയിലായതിനാല്‍ ഉത്തരവുണ്ടാകുന്നതുവരെ ഒന്നും ചെയ്യാന്‍ കഴിയില്ല. ജൂലായ് നാല് ബുധനാഴ്ച നിയമസഭയില്‍ തേറമ്പില്‍ രാമകൃഷ്ണന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
അധ്യാപകരുടെ ശമ്പള ഇനത്തില്‍ മാത്രം സര്‍ക്കാരിന് 212.16 കോടി രൂപയുടെ കുടിശ്ശികയുണ്ട്. എന്നാലും 1999 മുതല്‍ നിയമിച്ച എല്ലാ അധ്യാപകര്‍ക്കും നിമയന ഉത്തരവും ശമ്പളവും ഇതുവരെ നല്‍കിയിട്ടുണ്ട്.
പ്ലസ് ടു മേഖലയില്‍ ഇപ്പോഴനുഭവപ്പെടുന്ന പ്രതിസന്ധിക്ക് കാരണം എല്‍ഡിഎഫ് സര്‍ക്കാരാണ്. കഴിഞ്ഞ വര്‍ഷം പ്ലസ് ടുവിന് 40 കോടിയാണ് വകയിരുത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം കുടിശികയ്ക്കു മാത്രമായി 203 കോടി വേണം. അതിനാല്‍ ഈ വര്‍ഷം പ്ലസ് ടുവിനു വേണ്ടി ബജറ്റില്‍ 172.15 കോടി രൂപയെങ്കിലും വകയിരുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് ടു അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് രണ്ട് അഭിപ്രായം നിലനില്‍ക്കുയാണ്. പ്ലസ് ടു സ്പെഷ്യല്‍ റൂള്‍സ് നടപ്പലിക്കാന്‍ വിദ്യാര്‍ത്ഥി-അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്.












Click it and Unblock the Notifications