Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍സിസി: അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ക്രമക്കേടുകളെ പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി എ. കെ. ആന്റണി വിജിലന്‍സിന് നിര്‍ദേശം നല്‍കിയതായി അറിയുന്നു.

ആര്‍സിസിയിലെ അനധികൃത നിയമനങ്ങള്‍, ഇപ്പോള്‍ സ്ഥാപനം നേരിട്ട ുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, നിരോധിച്ച മരുന്ന് രോഗികള്‍ക്ക് നല്‍കിയത് തുടങ്ങിയവയെ കുറിച്ച് അന്വേഷിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ട ിരിക്കുന്നത്. അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വാങ്ങുന്നതിലും വ്യാപകമായ ക്രമക്കേട് നടന്നതായി ആരോപണമുണ്ട്.

കുറഞ്ഞ തുകയ്ക്ക് ടെണ്ടര്‍ വിളിച്ച കമ്പനിയില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങാതെ കൂടിയ തുകയ്ക്ക് ടെണ്ടര്‍നല്‍കിയ കമ്പനിയില്‍ നിന്നും ഉപകരണങ്ങള്‍ വാങ്ങിയതു വഴി ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വന്‍തുക കമ്മീഷന്‍ കൈക്കലാക്കിയതായും ആരോപണമുണ്ട്.

ആര്‍സിസിയില്‍ നിരോധിച്ച മരുന്ന ചില രോഗികള്‍ക്ക് നല്‍കിയെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ തന്നെ സമ്മതിച്ചിരുന്നു. ഇതിനെ കുറിച്ച് അന്വേഷണം ഉടനെയുണ്ടാവുമെന്നും ആരോഗ്യമന്ത്രി സൂചന നല്‍കിയിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോ. കൃഷ്ണന്‍നായരുടെ കാലാവധി കഴിഞ്ഞിരുന്നുവെങ്കിലും ഇടതുമുന്നണി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ട ിക്കൊടുക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+