സൂര്യനെല്ലി: പ്രോസിക്യൂട്ടറെ മാറ്റാന്‍ ശ്രമമെന്ന്
തിരുവനന്തപുരം: സൂര്യനെല്ലി, പന്തളം പെണ്‍വാണിഭക്കേസുകളിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ മാറ്റാന്‍ ശ്രമം നടക്കുന്നതായി പരാതി.
പ്രോസിക്യൂട്ടര്‍മാരെ മാറ്റാന്‍ പ്രതികള്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി ഇടപെട്ട ് ഇത് തടയണമെന്നും പി.സി. ജോര്‍ജ് എംഎല്‍എ മുഖ്യമന്ത്രി എ. കെ. ആന്റണിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മാറിയപ്പോള്‍ ഇരു കേസുകളിലെയും പ്രതികള്‍ പ്രോസിക്യൂട്ടര്‍മാരെ മാറ്റി കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ജോര്‍ജ് ആരോപിച്ചു.
പന്തളം എന്‍എസ്എസ് കോളേജുമായി ബന്ധപ്പെട്ട പെണ്‍വാണിഭക്കേസില്‍ വിതുര പെണ്‍വാണിഭക്കേസിലെ നാലാം പ്രതി ചലച്ചിത്രനടന്‍ ജഗതി ശ്രീകുമാറിന്റെ അഭിഭാഷകനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.












Click it and Unblock the Notifications