കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോണ്ടയുടെ അക്കോഡ് കാര്‍ ഇന്ത്യയിലെത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: ഹോണ്ടാ സീല്‍ കാര്‍സ് ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ പുതിയ മോഡലായ അക്കോഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ പ്രധാന മോഡലായ അക്കോഡ് ഈ വര്‍ഷം 2,500 എണ്ണമെങ്കിലും വിറ്റുപോകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

രാജ്യത്തെ 26 ഹോണ്ട വില്പനശാലകളില്‍ നിന്നും അക്കോഡ് ലഭിക്കും. അഞ്ച് നിറങ്ങളിലാണ് പുതിയ മോഡലുകള്‍ ലഭിക്കുക. അക്കോര്‍ഡിന്റെ മാന്വല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 14.9 ലക്ഷം രൂപയാണ് ദില്ലിയില്‍ ഈടാക്കുന്നത്. അതേസമയം ഓട്ടോമാറ്റിക് മോഡലിന് 15.7 ലക്ഷം രൂപയും.

കമ്പനി ഇതുവരെ ഇന്ത്യയില്‍ 460 കോടി രൂപ മുതല്‍മുടക്കിയെന്ന് ഹോണ്ട ലിമിറ്റഡ് പ്രസിഡണ്ടും സിഇഒയുമായ ടി. ഫ്യുജിസാകി പറഞ്ഞു. ഇതില്‍ 10 കോടി അക്കോഡ് നു വേണ്ടി മാത്രമാണ് ചെലവാക്കിയത്.

ലോകത്താകമാനമുള്ള സുരക്ഷാപരിശോധനകള്‍ വിജയകരമായ പൂര്‍ത്തിയാക്കിയ അക്കോഡ് ന് ഹോണ്ട നല്‍കുന്ന എല്ലാ സുരക്ഷിതനിലവാരവും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ നടത്തിയ പരിശോധനയില്‍ അക്കോഡ് ന് ഫൈവ് സ്റാര്‍ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. മറ്റു കാറുകള്‍ക്ക് ഫോര്‍ സ്റാറോ അതില്‍ കുറഞ്ഞതോ ആയ റേറ്റിംഗേ ലഭിച്ചിട്ടുള്ളൂവെന്നും ഫ്യുജിസാകി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X