കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയെ മഴ കൈവിടുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ കുറെ ദിവസങ്ങളായി ദില്ലി നിവാസികള്‍ രാവിലെത്തന്നെ കാര്‍മേഘത്തെ കണികണ്ടുകൊണ്ടാണരുന്നത്. എന്നാല്‍ മഴ മാത്രം പെയ്യുന്നില്ല.

ജൂണ്‍ 23നു തന്നെ മണ്‍സൂണ്‍ ദില്ലിയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറെ ദിവസങ്ങളായി തലസ്ഥാനത്ത് ഒറ്റത്തുള്ളി പോലും മഴ പെയ്തിട്ടില്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഈര്‍പ്പം നിറഞ്ഞ തെക്കന്‍കാറ്റ് വരുന്നതിനാലാണ് കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്.സി. ഗുപ്ത പറയുന്നു. എന്നാല്‍ പടിഞ്ഞാറു ഭാഗത്തു നിന്നും ചെറിയൊരു കാറ്റെങ്കിലും വരാത്തത് മേഘങ്ങള്‍ മഴയായി മാറുന്നതിനെ തടയുന്നു. എങ്കിലും ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് ഗുപ്ത.

കഴിഞ്ഞ വേനലില്‍ ദില്ലിയില്‍ 40 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിരുന്നു. മെയ് മാസത്തില്‍ ഏഴും ജൂണില്‍ 13ഉം സെന്റീമീറ്റര്‍ മഴ തലസ്ഥാനത്ത് ലഭിച്ചു. ഇത് സാധാരണ ലഭിക്കേണ്ട മഴയിലും കൂടുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്. മെയില്‍ നാല് സെന്റീമീറ്ററും ജൂണില്‍ ആറ് സെന്റീമീറ്ററും കൂടുതല്‍ മഴ ലഭിച്ചുവെന്നാണ് കണക്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X