തൃണമൂല്‍-കോണ്‍ഗ്രസ് സഖ്യം തകരില്ല
കൊല്‍ക്കത്ത: കോണ്‍ഗ്രസുമായുള്ള സഖ്യം തൃണമൂല്‍ കോണ്‍ഗ്രസ് അവസാനിപ്പിക്കുമെന്നുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നയരൂപീകരണ സമിതി ചെയര്‍മാന്‍ പങ്കജ് ബാനര്‍ജി വ്യക്തമാക്കി.
കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കുന്നതിനുള്ള യാതൊരു തീരുമാനവും തൃണമൂല്‍ കോണ്‍ഗ്രസ് കൈകൊണ്ടിട്ടില്ലെന്ന് പങ്കജ് ബാനര്‍ജി പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഖ്യം തൃണമൂല്‍ കോണ്‍ഗ്രസ് അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിമതരായി മത്സരിച്ച ചിലരെ കോണ്‍ഗ്രസ് തിരിച്ചെടുത്തതിലുള്ള അതൃപ്തി പ്രകടിപ്പിക്കുക മാത്രമാണ് മമത ചെയ്തത്. മാധ്യമങ്ങള്‍ മമതയുടെ പ്രസ്താവന തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ബാനര്‍ജി വ്യക്തമാക്കി.












Click it and Unblock the Notifications