കടലുണ്ടി: കൂടുതല്‍ ബസ് സര്‍വീസുകള്‍ തുടങ്ങും
തിരുവനനന്തപുരം: കടലുണ്ടി തീവണ്ടിയപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി നിയമസഭയെ അറിയിച്ചു. കൂടുതല്‍ ബസ ്സര്‍വീസുകള്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
ഗതാഗത പ്രശ്നത്തെ കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂര്‍ എക്സ്പ്രസും പരശുറാം എക്സ്പ്രസും തൃശൂര്‍ വരെയും മലബാര്‍ എക്സ്പ്രസ് പരപ്പനങ്ങാടി വരെയും നീട്ടാന്‍ തീരുമാനിച്ച വിവരം റെയില്‍വെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തിലെ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ചം ജൂണ്‍ 14ന് കേന്ദ്രമന്ത്രി നിതീഷ്കുമാറിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുന്നുമെന്ന് ആന്റണി അറിയിച്ചു.












Click it and Unblock the Notifications