Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കറുടെ റൂളിംഗിനെതിരെ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: പ്രതിപക്ഷാംഗം ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി പറയേണ്ടെന്ന സ്പീക്കറുടെ റൂളിംഗ് നിയമസഭയില്‍ ബഹളത്തിനിടയാക്കി. സഭയുടെ നടുത്തളത്തിലേക്കിറങ്ങിയ പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്പീക്കര്‍ നിലപാട് മാറ്റുകയും മന്ത്രിയോട് മറുപടി പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

റവന്യു കമ്മി നികത്താന്‍ കള്ള്ഷാപ്പ് സഹകരണസംഘങ്ങള്‍ പിരിച്ചുവിട്ട് ഷാപ്പുകള്‍ വെവേറെ ലേലം ചെയ്യുമോ എന്ന ചോദ്യം ചോദ്യോത്തരവേളയില്‍ എ.കെ.ബാലനാണ് ഉന്നയിച്ചത്. എക്സൈസ്മന്ത്രി കെ.ശങ്കരനാരായണന്‍ സഭയില്‍ ഇല്ലാഞ്ഞതിനാല്‍ ജി.കാര്‍ത്തികേയനാണ് മറുപടി പറയാനെണീറ്റത്.

മന്ത്രി തയ്യാറായി വരാത്തതിനാല്‍ മറുപടി പറയേണ്ടതില്ലെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. കാര്‍ത്തികേയന്‍ മറുപടി തുടരാതെ സീറ്റിലിരുന്നു. സ്പീക്കറുടെ റൂളിംഗിനെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ചോദ്യം ചെയ്തു. സഭയിലുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി അറിയാനുള്ള അവകാശം അംഗങ്ങള്‍ക്കുണ്ടെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.

തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചു. ബഹളം തുടര്‍ന്നപ്പോള്‍ മന്ത്രി മറുപടി പറയണമെന്ന് പറയാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+