കര്‍ഷക ദുരിതാശ്വാസത്തിന് നിയമം വരുന്നു
തിരുവനന്തപുരം: നാണ്യവിളകളുടെ വന്‍ വിലത്തകര്‍ച്ചയെത്തുടര്‍ന്ന് ദുരിതത്തിലായ കര്‍ഷകര്‍ക്ക് ദുരിതാശ്വാസം നല്‍കാന്‍ നിയമം കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ ആലോചിക്കുന്നു.
കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ ജൂലായ് അഞ്ച് വ്യാഴാഴ്ച നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. കോണ്‍ഗ്രസിലെ കെ.കെ. രാമചന്ദ്രന്‍മാസ്ററുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ കൊണ്ട് മിക്ക നാണ്യവിളകളുടെയും വില നൂറു ശതമാനത്തിലും താഴെപ്പോയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിലത്തകര്‍ച്ച കാരണം കാപ്പിയില്‍ നിന്ന് 15.8 ലക്ഷം രൂപയുടെയും തേയിലയില്‍ നിന്ന് 17.8 ലക്ഷം രൂപയുടെയും കുരുമുളകില്‍ നിന്ന് 69.5 ലക്ഷം രൂപയുടെയും നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായിട്ടുള്ളത്. കുരുമുളകിന്റെ വില ക്വിന്റലിന് 800 രൂപ വരെ താഴ്ന്നുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ 24 നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്ന് തേങ്ങ മാത്രമേ ഈ പട്ടികയില്‍ പെടുന്നുള്ളൂ. കാപ്പിക്കും താങ്ങുവില പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications