Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനകീയാസൂത്രണം: ആദ്യഗഡു ബജറ്റിന് ശേഷം

തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിയുടെ കീഴില്‍ വിതരണം ചെയ്യുന്ന പദ്ധതി തുകയുടെ ആദ്യഗഡു ജൂലായ് 13 വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിന് ശേഷം വിതരണം ചെയ്യുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള.

സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി വിഹിതത്തില്‍ കുറവുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ജൂലായ് അഞ്ച് വ്യാഴാഴ്ച പഞ്ചായത്ത് ഡയറക്ടര്‍മാരുടെയും ജോയിന്റ് ഡയറക്ടര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകീയാസൂത്രണത്തെ സര്‍ക്കാര്‍ അട്ട ിമറിക്കില്ലെന്നും ഇതില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമെന്നും ചെര്‍ക്കളം വ്യക്തമാക്കി. പദ്ധതിയിനത്തില്‍ ചെലവഴിക്കുന്ന തുകയുടെ കണക്കുകള്‍ കൃത്യമായി നല്‍കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെയുള്ള 991 പഞ്ചായത്തുകളില്‍ 138 പഞ്ചായത്തുകള്‍ മാത്രമേ നികുതി മുഴുവനായും പിരിച്ചെടുത്തിട്ട ുള്ളു. ഇക്കാര്യത്തില്‍ യാതൊരു അലംഭാവവും പാടില്ല. പ്രതിമാസം രണ്ട് ശതമാനം പലിശ ഈടാക്കാന്‍ നിയമമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ജൂലായ് ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെ ഊര്‍ജ്ജിതമായി നികുതിപിരിവ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ടി. ജെ. മാത്യു, സെക്രട്ടറി കമാല്‍കുട്ട ി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+