Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ പ്രസ്താവനായുദ്ധം തുടരുന്നു

തിരുവനന്തപുരം: എ.കെ.ആന്റണിയുടെ നടപടികളില്‍ അതൃപ്തിയുള്ള കരുണാകരന്‍ പ്രസ്താവനായുദ്ധം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് ഗവര്‍ണര്‍ക്കെതിരെ നടത്തിയ വിമര്‍ശനം വ്യക്തമാക്കുന്നു.

നയപ്രഖ്യാപനപ്രസംഗത്തിലെ ഒരു ഭാഗം വിട്ടുകളഞ്ഞ ഗവര്‍ണറുടെ നടപടിയോട് മുഖ്യമന്ത്രി എ.കെ.ആന്റണി പ്രതികരിക്കാത്തതിനെയാണ് കരുണാകരന്‍ ചോദ്യം ചെയ്തത്. ഗവര്‍ണറുടെ നടപടി ശരിയായില്ലെന്ന് പറഞ്ഞ കരുണാകരന്‍ ആന്റണി അതിനോട് പ്രതികരിക്കാഞ്ഞത് അദ്ദേഹത്തിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുകയായിരുന്നു.

തന്നെ ഒതുക്കിനിര്‍ത്തുകയും തന്റെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെടാതെ പോവുകയും ചെയ്യുന്നു എന്ന തോന്നല്‍ കരുണാകരന്റെ പ്രസ്താവനകളില്‍ വ്യക്തമായിട്ടുണ്ട്.

ഉദ്യോഗസ്ഥരില്‍ തനിക്ക് താത്പര്യമുള്ളവരെ നിയമിക്കാന്‍ ആന്റണി തയ്യാറാവുന്നില്ലെന്ന പരാതിയും കരുണാകരനുണ്ടത്രെ. ആന്റണിയുമായി ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുമായി കരുണാകരന്‍ അടുക്കുന്നതും ആന്റണിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണം ഉമ്മന്‍ ചാണ്ടിയുടെ മുറിയിലാണെന്ന്പ്രസ്താവിച്ച കരുണാകരന്‍ പതിവുപോലെ അത് നിഷേധിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+