സിനിമാ തിയേറ്ററുകള്‍ പ്രതിസന്ധിയിലാകും
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ ഇപ്പോള്‍ തന്നെ നഷ്ടത്തിലോടുന്ന സംസ്ഥാനത്തെ പല സിനിമാ തിയേറ്ററുകളും അടച്ചുപൂട്ടേ ണ്ടി വരും.
കുത്തനെ ഉയര്‍ത്തിയ നിരക്ക് മൂലം ഇപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഏതാണ്ട് തിയേറ്ററുകളെ കൈയൊഴിഞ്ഞ മട്ട ാണ്. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 31 തിയേറ്ററുകളാണ് അടച്ചുപൂട്ട ിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു രൂപ വീതം സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തിയേറ്ററുടമകള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് തിയേറ്ററുകള്‍ ചാര്‍ജ് വര്‍ധിപ്പിക്കുകയും ചെയ്തു.
ഇത് തിയേറ്ററുകളില്‍ നിന്നും ജനങ്ങളെ അകറ്റുന്നതിന് കാരണമായെന്ന് തിരുവനന്തപുരം നഗരത്തിലെ ശ്രീകുമാര്‍, ശ്രീവിശാഖ് തുടങ്ങിയ തിയേറ്ററുകളുടെ ഉടമ ഗണേശ് മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു. എങ്കിലും സര്‍വീസ് ചാര്‍ജ് ഈടാക്കാതെ ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ നിരക്ക് വന്‍തോതിലാണ് വര്‍ധിച്ചത് -ഗണേശ് ചൂണ്ടിക്കാട്ട ി.
വൈദ്യുതി നിരക്ക് കൂടി വര്‍ധിച്ചാല്‍ കുറഞ്ഞത് 50 തിയേറ്ററുകളെങ്കിലും അടച്ചുപൂട്ടേ ണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോള്‍ തന്നെ വരുമാനത്തിന്റെ സിംഹഭാഗവും വൈദ്യുതി നിരക്ക് ഒടുക്കുന്നതിനാണ് ചെലവാകുന്നതെന്ന് തിയേറ്ററുടമകള്‍ പറയുന്നു. ബി ക്ലാസ് തിയേറ്ററുകള്‍ വളരെ നേരത്തെ തന്നെ കല്യാണമണ്ഡപവും മറ്റും ചേര്‍ത്ത് വൈവിധ്യവല്‍ക്കരണത്തിലൂടെ പിടിച്ചുനില്‍ക്കുന്നുവെന്ന് മാത്രം.
മിനിമം ഗ്യാരന്റിയുള്ള ചിത്രം ഇറങ്ങിയിട്ട ് കാലം കുറെയായി. കാശ്മുടക്കി കാണുന്നവര്‍ക്ക് മുതലായില്ലെങ്കില്‍ ആരും തിയേറ്ററില്‍ എത്തിനോക്കില്ലെന്ന് ഉടമകള്‍ പറയുന്നു. ആറാം തമ്പുരാനും നരസിംഹവും തെങ്കാശിപ്പട്ട ണവുമാണ് ഏറെക്കാലത്തിന് ശേഷം ലാഭമുണ്ടാക്കിത്തന്നത് -ഗണേശ് പറയുന്നു.
വൈദ്യുതി നിരക്ക് വര്‍ധനവില്‍ നിന്നും തിയേറ്ററുകളെ ഒഴിവാക്കിയില്ലെങ്കില്‍ സിനിമാവ്യവസായം തന്നെ തകരുമെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് തിയേറ്റര്‍ ഉടമകള്‍.












Click it and Unblock the Notifications