പേ ക്ലിനിക്ക് വരുമാനം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടങ്ങാനുദ്ദേശിക്കുന്ന പേ ക്ലിനിക്കുകളുടെ വരുമാനം സര്‍ക്കാര്‍ ആശുപത്രികളുടെയും മെഡിക്കല്‍ കോളേജുകളുടെയും വികസനത്തിനായി ഉപയോഗിക്കുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍.
ധനശേഷിയുള്ള രോഗികളില്‍ നിന്നും പണം ഈടാക്കി പാവപ്പെട്ട രോഗികളെ സഹായിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി പറഞ്ഞു. ജൂലായ് അഞ്ച് വ്യാഴാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാര്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എല്ലാ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പേ ക്ലിനിക്കുകള്‍ തുടങ്ങാനാണ് പദ്ധതി. മരുന്നിന്റെ ലഭ്യത സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ട ുണ്ടെന്നും ശങ്കരന്‍ വ്യക്തമാക്കി. യോഗത്തില്‍ കെ. മുരളീധരന്‍, വി. എസ്. ശിവകുമാര്‍ എം പി എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications