പച്ചക്കറിക്കും പഴങ്ങള്‍ക്കും തീവില
തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും വില കുതിച്ചുയരുന്നു. തമിഴ്നാട് ബന്ദിനെ തുടര്‍ന്ന് നിലച്ച പച്ചക്കറിയുടെ വരവ് ഇനിയും സാധാരണനിലയിലായിട്ട ില്ല. പച്ചക്കറി വരവ് സാധാരണഗതിയിലായിട്ടുണ്ടെങ്കിലും കച്ചവടക്കാര്‍ വില കുറയ്ക്കാത്തതാണെന്നും പരാതിയുണ്ട്്.
തക്കാളിക്ക് റെക്കോഡ് വിലയായിട്ടുണ്ട്. ഒരു കിലോ തക്കാളിയുടെ വില 15 രൂപയില്‍ നിന്നും 30 രൂപയായായി. കൊച്ചിയില്‍ 26 രൂപ മുതല്‍ 28 രൂപ വരെയാണ് തക്കാളിയുടെ വില. കോഴിക്കോട്ടും തിരുവനന്തപുരത്തും 30 രൂപ വരെയായി. വെണ്ടയ്ക്കയുടെ വില എട്ട ് രൂപ മുതല്‍ 10 രൂപ വരെയാണ്. നേരത്തെ ഇത് നാല് രൂപയായിരുന്നു.
ബീറ്റ്റൂട്ട ് വില 12 രൂപ മുതല്‍ 15 രൂപ വരെയാണ്. പച്ചമുളകിന് കൊച്ചിയില്‍ 25 രൂപയും തിരുവനന്തപുരത്തും കോഴിക്കോട്ട ും 20 രൂപയുമാണ്. ഇപ്പോള്‍ ആന്ധ്രയില്‍ നിന്നാണ് പച്ചമുളക് എത്തുന്നത്. കാരറ്റിന് 12 രൂപ മുതല്‍ 16 രൂപ വരെയാണ് വില. പാവയ്ക്കയുടെ വില 10 രൂപയില്‍ നിന്നും 14രൂപയും 16 രൂപയുമായി വര്‍ധിച്ചു. ഇഞ്ചിയ്ക്കുമുണ്ട് 16 രൂപ.
പഴവര്‍ഗങ്ങള്‍ക്കും വില കൂടിയിട്ട ുണ്ട്. മുന്തിരിയുടെ വില 25 രൂപയില്‍ നിന്നും 35 രൂപ മുതല്‍ 50 രൂപ വരെയായി ഉയര്‍ന്നു. ഓറഞ്ചിന് 30 രൂപ മുതല്‍ 50 രൂപ വരെ വിലയുണ്ട്. ആപ്പിളിന് അടുക്കാനാവാത്ത തരത്തിലുള്ള വിലയാണ്. 50 രൂപയാണ് ഏറ്റവും കുറഞ്ഞ വില. ഇറക്കുമതി ചെയ്യുന്ന ആസ്ത്രേലിയന്‍ ആപ്പിളിന് 100 രൂപ വരെ വിലയുണ്ട്.
മഴക്കാലമായതിനാല്‍ മൂന്നാറില്‍ നിന്നും പച്ചക്കറിയെത്താത്തതും വില കൂടുന്നതിന് കാരണമായി. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോര്‍ട്ട ിക്കള്‍ച്ചര്‍ കോര്‍പ്പറേഷന്റെ ഹരിത സ്റാളുകളാണ് സാധാരണക്കാരന്റെ ആശ്രയം. എന്നാല്‍ ഇവിടെ എല്ലാത്തരം പച്ചക്കറികളും കിട്ടാത്ത അവസ്ഥയാണ്.












Click it and Unblock the Notifications