Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ബിഐ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡിറക്കി

മുംബൈ: എസ്ബിഐ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് കാര്‍ഡും ഗോള്‍ഡ് കാര്‍ഡും പുറത്തിറക്കി. ലോകത്തെവിടെയും ഉപയോഗിക്കാവുന്നതാണ് എസ്ബിഐയുടെ പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍.

ലോകത്തും ഏതു സമയത്തും ഉപയോഗിക്കാവുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമാണ്. ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് വഴി തങ്ങളുടെ അക്കൗണ്ട് പരിഷശോധിക്കുകയും ചെയ്യാം. ഇ-മെയില്‍ വഴി കാര്‍ഡ് ബാലന്‍സിനെഞഞ കുറിച്ചും ചെവഴിച്ച തുകയെ കുറിച്ചുമുള്ള വിവരങ്ങടങ്ങിയ കാര്‍ഡ് സ്റേറ്റ്മെന്റ് സ്വീകരിക്കുകയുമാവാം. ലോകത്തെവിടെ നിന്നും ഇത് സാധ്യമാണ്.

വിസ ഔട്ട്ലെറ്റുകളില്‍ എസ്ബിഐ കാര്‍ഡുകള്‍ സ്വീകരിക്കുന്നതാണ്. ലോകത്തെ രണ്ട് കോടി വിസ ഔട്ട്ലെറ്റുകളില്‍ ഒരു ലക്ഷത്തോളം ഔട്ട്ലെറ്റുകള്‍ ഇന്ത്യയിലാണ്. എസ്ബിഐ ശാഖകളില്‍ നിന്നെന്ന പോലെ വിസയുടെ എടിഎം സെന്ററുകളില്‍ നിന്ന് 24 മണിക്കൂറും പണമെടുക്കുകയും ചെയ്യാം.

എസ്ബിഐ കാര്‍ഡ് നഷ്ടപ്പെടുകയാണെങ്കില്‍ ഇന്ത്യയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എസ്ബിഐ ഹെല്‍പ്പ്ലൈനുമായി ബന്ധപ്പെടാം. ഇന്ത്യയ്ക്ക് പുറത്താണെങ്കില്‍ വിസ ഹെല്‍പ്പ്ലൈനുമായി ബന്ധപ്പെട്ടാല്‍ മതിയാവും. 73 രാജ്യങ്ങളില്‍ വിസ ഹെല്‍പ്പ്ലൈന്‍ സംവിധാനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+