സ്റാലിന് ജാമ്യം
ചെന്നൈ: മേല്‍പ്പാലങ്ങളുടെ അഴിമതി വിവാദത്തെത്തുടര്‍ന്ന് അറസ്റ് ചെയ്യപ്പെട്ട ചെന്നൈ മേയറും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനുമായി എം.കെ. സ്റാലിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് കുമാര്‍ ജാമ്യം അനുവദിച്ചു. ജൂണ്‍ 30 ശനിയാഴ്ച പുലര്‍ച്ചെ നടന്ന നാടകീയ പൊലീസ് നടപടിയില്‍ കരുണാനിധിയോടൊപ്പം സ്റാലിനും കസ്റഡിയിലായിരുന്നു.
വിവാദവുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്യപ്പെട്ടവര്‍ക്കെല്ലാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് മുന്‍ ചീഫ് സെക്രട്ടറി കെ.എ. നമ്പ്യാര്‍, മുന്‍ മന്ത്രിമാരായ കെ.എസ്. മണി, പൊന്മുടി എന്നിവരും ജയില്‍ മോചിതരായിട്ടുണ്ട്.
അതേസമയം സ്റാലിന്റെ കൂട്ടുകാരനും അഴിമതിക്കേസില്‍ ആരോപണവിധേയനുമായ രാജശങ്കറിനോട് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അഴിമതിക്കേസില്‍ ഒന്നാം പ്രതിയായി സ്റാലിനെയാണ് ചേര്‍ത്തിട്ടുള്ളത്. ജൂണ്‍ 30ന് നടന്ന അറസ്റ് നാടകത്തിന് ഇവിടെ പരിസമാപ്തിയായെങ്കിലും ഡിഎംകെ നേതാക്കള്‍ക്ക് നിയമയുദ്ധത്തിനുള്ള തുടക്കം കൂടിയാവുമിത്.












Click it and Unblock the Notifications