Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടം: കേരളം രാജ്യത്ത് ഒന്നാമത്

തിരുവനന്തപുരം: വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് കേരളത്തില്‍ അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതായി കണ്ടെത്തിയത്. ദിവസത്തില്‍ 102 അപകടങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

സ്വകാര്യവാഹനങ്ങള്‍ പെരുകിയതു കാരണമാണ് അപകടങ്ങള്‍ കൂടിയതെന്നാണ് സെന്ററിന്റെ കണ്ടെത്തല്‍. പൊതുഗതാഗത സംവിധാനം പര്യാപ്തമല്ലാത്തതിനാലാണ് സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അപകടമരണങ്ങളുടെ എണ്ണവും കൂടി. 1998ല്‍ 2,524 പേരാണ് അപകടത്തില്‍ മരിച്ചതെങ്കില്‍ 200ല്‍ അത് 2,711 ആയി. 1994ല്‍ 35,130 വാഹനാപകടങ്ങള്‍ നടന്നപ്പോള്‍ 2000ല്‍ അത് 37,072 ആയി.

ദേശീയപാതയിലാണ് അപകടങ്ങളേറെയും നടക്കുന്നത്. പ്രധാനമായും ഇരുചക്രവാഹനങ്ങളും ത്രിചക്രവാഹനങ്ങളുമാണ് അപകടത്തില്‍ പെടുന്നത്. 14,204 ഇരുചക്രവാഹനങ്ങളും 8,136 ത്രിചക്രവാഹനങ്ങളുമാണ് 2000ല്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ട ബസ്സുകളുടെ എണ്ണം 5311ഉം കാറുകളുടെ എണ്ണം 5180ഉം ആണ്.

കേരളത്തിലെ പ്രതിദിന അപകടങ്ങളുടെ ശരാശരി കണക്ക് 1990ല്‍ 56 ആയിരുന്നു. 2000 ആയപ്പോഴേക്കും ഇത് 102 ആയി ഉയര്‍ന്നു. വാഹനപ്പെരുപ്പവും അത്ഭുതകരമായ തോതിലാണ് ഉയര്‍ന്നത്. 1960ല്‍ 0.24 ലക്ഷമായിരുന്ന വാഹനങ്ങളുടെ എണ്ണം 2000 ആയപ്പോഴേക്കും 19 ലക്്ഷത്തിലധികമായി. ഇതില്‍ തന്നെ ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും എണ്ണമാണ് കാര്യമായി വര്‍ധിച്ചത്. പൊതുഗതാഗത സൗകര്യങ്ങളുടെ അഭാവമാണ് സ്വന്തമായി കൂടുതല്‍ പേര്‍ വാഹനങ്ങള്‍ വാങ്ങാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്ത് 1, 560 കിലോമീറ്റര്‍ വരുന്ന ദേശീയപാതകളിലാണ് അപകടങ്ങള്‍ കൂടുതലും നടക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു.ആലപ്പുഴയാണ് അപകടങ്ങളുടെ എണ്ണത്തില്‍ ഒന്നാമത്. 1146 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയാണ്-1037. അപകടങ്ങള്‍ കൂടുതല്‍ നടന്ന മറ്റ് ജില്ലകള്‍ തൃശൂര്‍ (999), തിരുവനന്തപുരം (550), കാസര്‍കോട് (229) എന്നിവയാണ്.

മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അപകടകരമായ വളവുകള്‍, അശാസ്ത്രീയമായ ട്രാഫിക്ക് സംവിധാനം, അമിതവേഗത, ഓവര്‍ടേക്കിംഗ് തുടങ്ങിയവും അപകടത്തിന് കാരണമാകുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+