ആറു മാസത്തെ സമയം തരൂ: ആന്റണി
തിരുവനന്തപുരം: പ്രതിപക്ഷം സര്‍ക്കാരിന് ആറ് മാസത്തെ സമയമെങ്കിലും നല്‍കണമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി. സര്‍ക്കാരിനോട് തുടക്കത്തിലേ അസഹിഷ്ണുത കാട്ടുന്ന നിലപാട് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ജൂലായ് അഞ്ച് വ്യാഴാഴ്ച നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചകള്‍ക്ക് മറുപടി പറയവെയാണ് ആന്റണി ഈ അഭ്യര്‍ഥന നടത്തിയത്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പോലെ പ്രതിപക്ഷത്തോട് പ്രതികാര രാഷ്ട്രീയത്തിന്റെ നിലപാട് സ്വീകരിക്കില്ലെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ഊമക്കത്തിന്റെ പേരില്‍ പോലും കേസെടുത്ത് പ്രതിപക്ഷത്തോട് പക പോക്കി സമയം കളയുകയായിരുന്നു. എന്നാല്‍ തന്റെ സര്‍ക്കാര്‍ അങ്ങനെ ചെയ്യില്ല.
അതേ സമയം തെളിവുണ്ടെങ്കില്‍ തീര്‍ച്ചയായും കേസെടുത്തിരിക്കും. എന്നാല്‍ പ്രതികാരത്തിന് പ്രതികാരം എന്ന നിലപാട് ഈ സര്‍ക്കാരിനുണ്ടാവില്ല- ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications