കേരള ജനതാദളിന്റെ ശാപം നേതൃത്ത്വം : റാവുത്തര്‍
തിരുവനന്തപുരം: വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാര്‍ക്സിസ്റ് പാര്‍ട്ട ിയോട് വിധേയത്വം പുലര്‍ത്തുന്ന ഉപജാപകസംഘം സംസ്ഥാന ജനതാദള്‍ ഘടകത്തെ തകര്‍ക്കുന്നുവെന്ന് മുന്‍ ഇടുക്കി എംഎല്‍എ സുലൈമാന്‍ റാവുത്തര്‍.
ജൂലായ് എട്ട ് ഞായറാഴ്ച എറണാകുളത്ത് ചേരുന്ന സംസ്ഥാന പ്രതിനിധി യോഗം നിലവിലുള്ള സംസ്ഥാന നേതൃത്വത്തെ നീക്കം ചെയ്ത് പുതിയ നേതൃത്വത്തെ തീരുമാനിക്കുമെന്ന് റാവുത്തര്‍ അറിയിച്ചു. ജൂലായ് ആറ് വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധേയന്‍മാര്‍ക്കു മാത്രമേ വീരേന്ദ്രകുമാറിന്റെ കീഴില്‍ നിലനില്‍പ്പുള്ളു. വീരനെതിരെ അഭിപ്രായം പറഞ്ഞതിനാണ് തനിക്ക് ഇടുക്കി സീറ്റ് നിഷേധിച്ചതെന്ന് റാവുത്തര്‍ ആരോപിച്ചു. ഇടുക്കി, അങ്കമാലി സീറ്റുകളില്‍ ആരെ നിര്‍ത്തണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്. പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതോടെ സംസ്ഥാന ജനതാദള്‍ ഘടകം പിളരുമോ എന്ന ചോദ്യത്തില്‍ നിന്നും റാവുത്തര്‍ ഒഴിഞ്ഞുമാറി.












Click it and Unblock the Notifications