കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലുണ്ടി: അന്വേഷണം അട്ടിമറിക്കുന്നു - യൂണിയന്‍

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കടലുണ്ടി തീവണ്ടി ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനാണ് റെയില്‍വെ അധികൃതരുടെ നീക്കമെന്ന് ദക്ഷിണറെയില്‍വെ എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചു. ജൂലായ് ആറ് വെള്ളിയാഴ്ച കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് യൂണയന്‍ ഭാരവാഹികള്‍ ആരോപണം ഉന്നയിച്ചത്.

തീവണ്ടി ദുരന്തം അന്വേഷിക്കുന്ന സുരക്ഷാ കമ്മീഷണറോടൊപ്പം റെയില്‍വെയുടെ ഉന്നതാധികാരികള്‍ ഉണ്ടായത് യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ തടസ്സമായിരുന്നു. ഈയവസ്ഥയില്‍ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത് - യൂണിയന്‍ നേതാവ് ആര്‍.ജി. പിള്ള പറഞ്ഞു.

അന്വേഷണോദ്യോഗസ്ഥരുടെ മുന്നില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചു പിടിക്കാനാണ് അധികാരികളുടെ ശ്രമം. ഇന്നത്തെ സംവിധാനത്തില്‍ നിഷ്പക്ഷമായ അന്വേഷണം അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത് - യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.

ഇത് കടലുണ്ടി ദുരന്തത്തിന്റെ മാത്രം അവസ്ഥയല്ല. റെയില്‍വെയുമായി ബന്ധപ്പെട്ട് എവിടെ അപകടം നടന്നാലും സ്ഥിതി ഇതു തന്നെയാണ്. എല്ലാ അപകടങ്ങള്‍ക്കും താല്‍ക്കാലിക കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് സാധാരണ ചെയ്യാറ്. കടലുണ്ടിയിലും അതു തന്നെയേ സംഭവിക്കൂ. തൊഴിലാളികളുടെ കര്‍മ്മശേഷി തകരാതെ സൂക്ഷിക്കുകയാണ് ഇതുപോലുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ റെയില്‍വെ ആദ്യം ചെയ്യേണ്ടത്.

ഷൊര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ ആവശ്യത്തിന് തൊഴിലാളികളില്ലെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. 1970ല്‍ 20 യാത്രാവണ്ടികളും 12 ചരക്കുവണ്ടികളും ഓടിയ റൂട്ടില്‍ ഇപ്പോള്‍ 46 യാത്രാവണ്ടികളും 20 ചരക്കുവണ്ടികളുമാണ് ദിവസവും സര്‍വീസ് നടത്തുന്നത്. ഇതിന് ആനുപാതികമായി തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നിട്ടില്ല - യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X