മാണി ഗ്രൂപ്പില്‍ പ്രതിസന്ധി ഉറഞ്ഞു കൂടുന്നു
കോട്ടയം: ചെയര്മാന് സ്ഥാനവും മന്ത്രിസ്ഥാനവും ഒരാള്‍ തന്നെ വഹിക്കരുതെന്നാവശ്യപ്പെട്ട് വിമതവിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതോടെ കേരള കോണ്‍ഗ്രസ് എമ്മിലെ ഗ്രൂപ്പുവഴക്ക് പുതിയ വഴിത്തിരിവിലെത്തി.
പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരള കോണ്‍ഗ്രസ് നേതാക്കളായ പി.സി. തോമസ്, സ്കറിയാ തോമസ് എന്നിവര്‍ നേതൃത്വം നല്കുന്ന വിഭാഗമാണ് പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം ഈ രണ്ടു സ്ഥാനങ്ങളും ഒരേ ആള് തന്നെ വഹിക്കാന്‍ പാടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മന്ത്രി സി.എഫ്. തോമസാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ചെയര്മാന് സ്ഥാനവും വഹിക്കുന്നത്. അടുത്തിടെ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഭരണഘടന മരവിപ്പിച്ചാണ് സി.എഫ്. തോമസിന്റെ ചെയര്മാന് സ്ഥാനം നിലനിര്‍ത്തിയത്. ഇതിനെതിരെ പ്രതികരിച്ചതിനാല്‍ ഞങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി- സ്കറിയാ തോമസ് പറയുന്നു.
കേരള കോണ്‍ഗ്രസ് ഭരണഘടന പ്രകാരം സി.എഫ്. തോമസ് ഇപ്പോള്‍ ചെയര്മാന് അല്ല. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ നടപടികള്‍ക്ക് സാധുതയുമില്ല - സ്കറിയാ തോമസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരായതു കൊണ്ട് പി.സി. തോമസിനും കൂട്ടര്‍ക്കും ഭരണഘടനയെ ചോദ്യം ചെയ്യാന്‍ അവകാശമില്ലമെന്നാണ് കേരള കോണ്‍ഗ്രസ് (എം) ഔദ്യോഗിക വക്താവ് ജോയി വര്‍ഗീസ് പറയുന്നത്.
എന്തായാലും ഭരണഘനടയെച്ചൊല്ലി വിമതവിഭാഗം തിരഞ്ഞൈടുപ്പ് കമ്മീഷനെ സമീപിച്ചതോടെ മാണി ഗ്രൂപ്പില്‍ ഉടലെടുത്തിട്ടുള്ള പ്രതിസന്ധി ഉടനൊന്നും പരിഹൃതമാകില്ല എന്നു വ്യക്തമായി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications