ആന്റണി സര്‍ക്കാരിനെതിരെ മുരളിയും
തിരുവനന്തപുരം: കെ. കരുണാകരന് എ.കെ. ആന്റണി സര്‍ക്കാരിനെതിരെ അഴിച്ചു വിട്ട വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ കെപിസിസി പ്രസിഡണ്ട് കെ. മുരളീധരനും ചില സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നു.
സര്‍ക്കാരിന്റെ ഭരണത്തിന് വേണ്ടത്ര വേഗമില്ലെന്ന് പറഞ്ഞ കെപിസിസി പ്രസിഡണ്ട് ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാരിനെ വെട്ടിലാക്കിയ ഉദ്യോഗസ്ഥന്മാര് തന്നെയാണ് ഇപ്പോഴും പല പ്രധാന സ്ഥാനങ്ങളും കൈയാളുന്നത്. ഇവരുടെ സാന്നിദ്ധ്യം തന്നെ ഭരണത്തിന് വേഗക്കുറവിന് കാരണമാകും - മുരളി പറഞ്ഞു.
ജൂലായ് ആറ് വെള്ളിയാഴ്ച കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ കലാ-സാംസ്കാരിക വിഭാഗമായ സരസ് സംഘടിപ്പിച്ച ധവളപത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് മുരളീധരന് ഇക്കാര്യം തുറന്നടിച്ചത്. മുന്‍ സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചു വര്‍ഷം വേണ്ടിവന്നുവെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനെ വീഴ്ത്താന്‍ അവര്‍ക്ക് അത്രസമയം പോലും വേണ്ടിവരില്ല - മുരളി മുന്നറിയിപ്പ് നല്കി.
സര്‍ക്കാര്‍ തയ്യാറാക്കിയ ധവളപത്രത്തില്പ്പോളും ആ ഉദ്യോഗസ്ഥരുടെ കൈകള്‍ ചെന്നെത്തിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ തന്നെ വേണ്ടിവരും. അത് മന്ത്രിമാര്‍ കാറുകള്‍ മാറ്റിയതുകൊണ്ടോ സെല്‍ഫോണുകള്‍ ഉപേക്ഷിച്ചതുകൊണ്ടോ മാത്രം സാധ്യമാവില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ പൂര്ണസഹകരണാണാവശ്യം - അദ്ദേഹം ജീവനക്കാരെ ആഹ്വാനം ചെയ്തു.
ഇച്ഛാശക്തിയോടെയുള്ള തീരുമാനമെടുക്കാന്‍ അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മന്ത്രിമാരുടെ ഊരുചുറ്റല്‍ കര്‍ശനമായി നിയന്ത്രിക്കേണ്ടതുണ്ട്െ. അതോടൊപ്പം ഉദ്യോഗസ്ഥന്മാരുടെ വിദേശയാത്രകള്‍ക്കും കര്‍ശനമായ നിയന്ത്രണം വേണം. അനാവശ്യമായ കോര്‍പ്പറേഷനുകള്‍ ഇല്ലാതാക്കുകയും സമാനസ്വഭാവമുള്ളവ ഏീകരിക്കുകയും ചെയ്താല്‍ വലിയ സാമ്പത്തികബാധ്യത ഒഴിവാക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications