അഴിമതിക്കേസുകള്‍ അട്ട ിമറിക്കരുത്: നായനാര്‍
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണം നടത്തുന്ന അഴിമതിക്കേസുകള്‍ അട്ടിമറിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഇ. കെ.നായനാര്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ട ു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട കുരിയാര്‍കുറ്റി, ഗ്രാഫൈറ്റ് തുടങ്ങി തുടങ്ങിയ കേസന്വേഷണങ്ങളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും നായനാര്‍ ആവശ്യപ്പെട്ട ു. ജൂലായ് ആറ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് നായനാര്‍ ഇത് ആവശ്യപ്പെട്ട ിട്ട ുള്ളത്.
പല കേസുകളിലും വിജിലന്‍സ് അന്വേഷിച്ച് എഫ്ഐആര്‍ ഫയല്‍ ചെയ്തുവെന്ന് നായനാര്‍ ചൂണ്ടിക്കാട്ട ി. എല്‍ഡിഎഫ് സര്‍ക്കാര്‍ കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തിലാണ് ഇത് വ്യക്തമാക്കിയതെന്നും നായനാര്‍ പ്രസ്താവനയില്‍ പറയുന്നു.
കോണ്‍ഗ്രസ് അംഗമായ മേഴ്സി രവിയുടെ ചോദ്യത്തിനാണ് മുന്‍ സര്‍ക്കാര്‍ നിരപരാധികള്‍ക്കെതിരെ വിജിലന്‍സ് കേസ്സെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയില്‍ മറുപടി നല്‍കിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്തും യുഡിഎഫ് അഴിച്ചുവിട്ട ആരോപണങ്ങളുടെ മുനയൊടിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കെ. കരുണാകരനും ടി.എം. ജേക്കബിനും ആര്‍. ബാലകൃഷ്ണപ്പിള്ളയ്ക്കും എതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് കേസ്സുകള്‍ എടുത്തു എന്നായിരുന്നു യുഡിഎഫ് ആരോപണം.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി തന്നെ ഈ ആരോപണം ഉന്നയിച്ചിരുന്നു. വെറും ഊമക്കത്തിന്റെ പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നായിരുന്നു ആന്റണി ആരോപിച്ചത്.












Click it and Unblock the Notifications