റിസോര്‍ട്ട ് പൊളിച്ചതിന് പിന്നില്‍ കള്ളക്കളിയെന്ന്
തിരുവനന്തപുരം: തന്റെ ഹോളിഡേ റിസോര്‍ട്ട ് അനധികൃതമെന്നാരോപിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയതിന് പിന്നില്‍ കള്ളക്കളിയുണ്ടെന്ന് ഇംഗ്ലണ്ടുകാരിയായ ചലച്ചിത്ര നടി ഡവീന ടെയ്ലര്‍.
തദ്ദേശസ്വയംഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സ്റേ ഓര്‍ഡര്‍ കൈവശമുള്ളപ്പോഴാണ് കെട്ട ിടം അനധികൃതമെന്നാരോപിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയതെന്ന് ജൂലായ് അഞ്ച് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഡവീന ആരോപിച്ചു. കെട്ട ിടം പൊളിക്കാനെത്തിയ സംഘത്തെ മന്ത്രിയുടെ ഉത്തരവ് കാണിച്ചെങ്കിലും അവര്‍ അത് വകവച്ചില്ല. തങ്ങള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ മാത്രമേ അനുസരിക്കുകയുള്ളു എന്നാണ് അവര്‍ പറഞ്ഞതെന്ന് ഡവീന പറഞ്ഞു.
തന്റെ അഭിഭാഷകന്‍ എത്തിയിട്ട ും ഉദ്യോഗസ്ഥര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ഡവീന ആരോപിക്കുന്നു. ജനറേറ്റര്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ജനറേറ്റര്‍ ഇരിക്കുന്ന കെട്ട ിടം പൊളിച്ചുമാറ്റുമെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ജനറേറ്റര്‍ ഉള്ള കെട്ട ിടം തന്റേതല്ലെന്ന് ഡവീന പറയുന്നു. ജൂലായ് മൂന്ന് ചൊവാഴ്ച രാവിലെ എട്ട ് മണിക്ക് കെട്ട ിടം പൊളിച്ചുനീക്കാനെത്തുമ്പോള്‍ ജനറേറ്റര്‍ ഇരുന്ന കെട്ട ിടം ഉദ്യോഗസ്ഥര്‍ പൊളിച്ചുമില്ലെന്ന് ഡവീന വ്യക്തമാക്കി.
ആറ് വര്‍ഷമായി കോവളത്തിന് സമീപമുള്ള പാച്ചല്ലൂരില്‍ ഡവീന റിസോര്‍ട്ട ് നടത്തുന്നു. ഈ സ്ഥലം പാട്ടത്തിന് എടുത്തായിരുന്നു ഡവീന ലഗൂണ്‍ എന്ന റിസോര്‍ട്ട ് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സ്ഥലം ഡവീന വിലയ്ക്കു വാങ്ങിയ ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയതത്രെ.












Click it and Unblock the Notifications