ജൂലായ് 25ന് അഖിലേന്ത്യാ പണിമുടക്ക്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെയും സ്വകാര്യവല്‍ക്കരണത്തിനും എതിരെ ജൂലായ് 25ന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും.
അഖിലേന്ത്യാ സംസ്ഥാന ഗവണ്‍മെന്റ് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ട റി സുകുമോള്‍ സെന്‍ ജൂലായ് ആറ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. തൊഴിലാളികളുടെ താല്‍പര്യത്തിന് വിരുദ്ധമായ തൊഴില്‍നിയമഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സെന്‍ ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ക്ക് ഹാനികരമായ തരത്തിലാണ് സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതെന്ന് സെന്‍ ആരോപിച്ചു. ജൂലായ് 18ന് സ്വകാര്യവല്‍ക്കരണ വിരുദ്ധദിനമായി ആചരിക്കും.
അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക്, ലോകവ്യാപാരസംഘടന എന്നിവയുടെ ആജ്ഞാനുസരണം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വിനാശകരമായ നയങ്ങള്‍ക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും പ്രചരണം സംഘടിപ്പിക്കുമെന്നും സെന്‍ അറിയിച്ചു.












Click it and Unblock the Notifications