വീക്ഷണം വീണ്ടും തുടങ്ങാന്‍ തീരുമാനം
തിരുവനന്തപുരം: കോണ്‍ഗ്രസ് പത്രമായ വീക്ഷണം വീണ്ടും തുടങ്ങാന്‍ തീരുമാനം. സാമ്പത്തിക പ്രശ്നങ്ങളാല്‍ കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു.
ജൂലായ് ആറ് വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ ് നേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പത്രസ്ഥാപനം വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള തുടര്‍നടപടികള്‍ക്കായി ഉപസമിതിയെ ചുമതലപ്പെടുത്തി. മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, കെ.വി.തോമസ്, ബെന്നി ബഹനാന്‍, എം.ഐ.ഷാനവാസ്, എ.ചാള്‍സ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഉമ്മന്‍ചാണ്ടി, പി.സി.ചാക്കോ എന്നിവര്‍ക്കാണ് മേല്‍നോട്ടം.
ഒരു കോടിയോളം രൂപയാണ് വീക്ഷണത്തിന് കടമുള്ളത്. ഇത് എത്രയും പെട്ടെന്ന് തീര്‍ത്ത് പത്രം വീണ്ടും തുടങ്ങാനാണ് നീക്കം.












Click it and Unblock the Notifications