പ്രവാസി മലയാളികള്‍ക്കായി വെബ്സൈറ്റ്
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന തുടങ്ങി. പ്രവാസികാര്യമന്ത്രി എം.എം.ഹസ്സനാണ് ജൂലായ് ആറ് വെള്ളിയാഴ്ച സൈറ്റ് ഉദ്ഘാടനം ചെയ്തത്.
ഇന്ത്യക്ക് പുറത്തുള്ള നയതന്ത്രാലയങ്ങളെയും വിദേശകാര്യാലയത്തെയും കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റില്‍ നിന്ന് ലഭിക്കും. വിദേശ എംബസികളുടെയും കേരളസമാജങ്ങളുടെയും വിവരങ്ങളും സൈറ്റിലുണ്ടാവും. പാസ്പോര്‍ട്ട് ഓഫീസുകള്‍, എമിഗ്രേഷന്‍ ഓഫീസുകള്‍ എന്നിവയുടെ വിലാസങ്ങള്‍ സൈറ്റിലുണ്ടാകും.
പ്രവാസി മലയാളികളെ ലക്ഷ്യം വെച്ചുകൊണ്ട് തയ്യാറാക്കുന്ന പദ്ധതികളെ കുറിച്ചും സൈറ്റില്‍ നിന്ന് അറിയാം. കേരളവുമായി ബന്ധപ്പെട്ട എല്ലാ സൈറ്റുകളുമായും ഈ സൈറ്റിലൂടെ ബന്ധപ്പെടാനാവും.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ആഗസ്ത് 20,21 തീയതികളില്‍ കൊച്ചിയില്‍ പ്രവാസി സംഗമം നടക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് വഴി പേര് രജിസ്റര്‍ ചെയ്യാം.












Click it and Unblock the Notifications