മുഷാറഫ് ഹുറിയത്തിനെ ക്ഷണിക്കും
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ ഒരുക്കുന്ന സ്വീകരണത്തിലേക്ക് ഓള്‍പ്പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സിനെ ക്ഷണിക്കും. ഇന്ത്യയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് കൊണ്ടാണിത്. ജൂലായ് 14 ശനിയാഴ്ച ദില്ലിയിലാണ് സ്വീകരണം നടക്കുക.
എന്നാല്‍ മുഷാറഫിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ഈ ക്ഷണത്തെ ബന്ധപ്പെടുത്താന്‍ പാക് വിദേശകാര്യവകുപ്പ് തയ്യാറായിട്ടില്ല. പാകിസ്ഥാന്റെ ദേശീയദിനത്തിലും മറ്റു ചടങ്ങുകളിലും ഹുറിയത്തിനെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യവകുപ്പ് വക്താവ് റിയാസ് മൊഹമ്മദ് ഖാന്‍ പറഞ്ഞത്. അതേ മര്യാദ അനുസരിച്ചു തന്നെയാണ് ഈ ക്ഷണവും എന്ന് അദ്ദേഹം വ്യക്തമാക്കി.
മുഷാറഫിന്റെ ഇന്ത്യാസന്ദര്‍ശനപരിപാടികള്‍ അന്തിമമായി നിശ്ചയിക്കാത്തതുകൊണ്ട് ഹുറിയത്തിന് ഇതുവരെ ഔദ്യോഗിക ക്ഷണം അയച്ചിട്ടില്ലെന്ന് വക്താവ് പറഞ്ഞു.
ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ ഹുറിയത്ത് കോണ്‍ഫറന്‍സുമായി മുഷാറഫ് സംഭാഷണം നടത്തുന്നതില്‍ ഇന്ത്യ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. 23 വിഘടനവാദ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ഹുറിയത്ത് കോണ്‍ഫറന്‍സിന് വാജ്പേയി-മുഷാറഫ് കൂടിക്കാഴ്ചയില്‍ ഒരു പങ്കും വഹിക്കാനില്ലെന്നാണ് ഇന്ത്യയുടെ വാദം.
എന്നാല്‍ ഹുറിയത്ത് നേതാക്കളെ കാണുമെന്നു തന്നെയാണ് പാക് പ്രസിഡണ്ട് വ്യക്തമാക്കിയിട്ടുള്ളത്. ജൂലായ് നാല് ബുധനാഴ്ച ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ അബ്ദുള്‍ ഗാനി ഭട്ടിന് ഇതു സംബന്ധിച്ച് എഴുത്തും മുഷാറഫ് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications