Get Updates
Get notified of breaking news, exclusive insights, and must-see stories!

വാണിജ്യം: പാക്ക് ഇന്ത്യയ്ക്ക് പ്രധാന പരിഗണന നല്‍കും

ഇസ്ലാമബാദ്: വാണിജ്യമേഖലയില്‍ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് ഏറ്റവും താത്പര്യമുളള രാജ്യമെന്ന സ്ഥാനം നല്‍കിയേക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയും പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫും തമ്മില്‍ നടക്കുന്ന ചര്‍ച്ചക്കിടയില്‍ പാക്കിസ്ഥാന്‍ ഈ സ്ഥാനം ഇന്ത്യയ്ക്ക് നല്‍കുമെന്നാണ്. ഇന്ത്യ നേരത്തെ തന്നെ ഈ സ്ഥാനം പാക്കിസ്ഥാന് നല്‍കിയിട്ടുണ്ട്.

കശ്മീര്‍ പ്രശ്നം കഴിഞ്ഞാല്‍ പ്രധാനമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധമായിരിക്കുമെന്ന് വാണിജ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ ഇറക്കുമതി നയത്തില്‍ പാക്കിസ്ഥാന് നല്‍കിയിട്ടുള്ള ആനുകൂല്യങ്ങളോട് അനുകൂലമായ പ്രതികരണം പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളില്‍ 50 ഇനങ്ങള്‍ക്ക് താരിഫ് ഇളവ് വാജ്പേയി പ്രഖ്യാപിച്ചിരുന്നു. ഇതിനോട് അനുകൂലമായി പാക്കിസ്ഥാന്‍ ഈ മാസം തന്നെ ഇറക്കുമതി നയം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+