ബിപിഎല്‍ ഡിജിറ്റല്‍ റിസീവറുകള്‍ പുറത്തിറക്കുന്നു
ബാംഗ്ലൂര്‍: ബിപിഎല്‍ കമ്പനി ഡിജിറ്റല്‍ സാറ്റലൈറ്റ് റിസീവറുകള്‍ പുറത്തിറക്കും. റിസീവര്‍ നിര്‍മാണം പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണ്.
ഡിജിറ്റല്‍ സംഗീതം എന്നൊരു പുതിയ സങ്കല്പം പരിചയപ്പെടുത്തികൊണ്ട് വേള്‍ഡ് സ്പേസ് ചില മ്യൂസിക് ചാനലുകള്‍ സംപ്രേഷണം ചെയ്തുതുടങ്ങിയതോടെയാണ് ഡിജിറ്റല്‍ സാറ്റലൈറ്റ് റിസീവറുകള്‍ക്ക് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടായത്. കൊണ്ടുനടക്കാവുന്ന ഈ റിസീവറുകളിലൂടെ ഡിജിറ്റല്‍ സംപ്രേഷണം വഴിയെത്തുന്ന ചാനലുകളിലെ സംഗീതംആസ്വദിക്കാം.
ഡിജിറ്റല്‍ ഓഡിയോ എന്ന പുതിയ സങ്കല്പം വ്യാപകമായതോടെ ഡിജിറ്റല്‍ റിസീവറുകളും വിപണിയില്‍ വ്യാപകമായി. സാനിയോയും ജെവിസിയും ഡിജിറ്റല്‍ സംഗീത ചാനലുകള്‍ ലഭിക്കുന്ന റിസീവറുകള്‍ വിപണിയിലിറക്കിയിട്ടുണ്ട് . എന്നാല്‍ സാനിയോയുടെയും ജെവിസിയുടെയും റിസീവറുകളേക്കാള്‍ വില കുറച്ച് നല്‍കാനാണ് ബിപിഎല്ലിന്റെ നീക്കം.
10,000 റിസീവറുകളാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബിപിഎല്‍ സേല്‍സ് ഡയറക്ടര്‍ എല്‍.എച്ച്.ഭാട്ടിയ പറഞ്ഞു. ഈ റിസീവറുകളില്‍ ഒരു കാസറ്റ് റെക്കോര്‍ഡറുമടങ്ങിയിരിക്കും. ഇഷ്ടപ്പെട്ട പാട്ടുകളും മറ്റും റെക്കോഡ് ചെയ്യാന്‍ ഇത് ഉപകരിക്കും.
5,990 രൂപയായിരിക്കും ഇതിന്റെ ഏകദേശവില. സംഗീത ചാനലുകള്‍ 24 മണിക്കൂറും ലഭിക്കുമെന്നതിനാല്‍ വില കൂടുതലാണെന്ന് കരുതുന്നുല്ലെന്ന് ബാട്ടിയ പറഞ്ഞു. മലയാളം ചാനലും ഇതില്‍ കിട്ടും. ഏഷ്യാനെറ്റിന്റെ ആര്‍ എം റേഡിയോ യാണ് മലയാളത്തില്‍ സംഗീതം പ്രക്ഷേപണം ചെയ്യുന്നത്.
ഇപ്പോള്‍ ഇറക്കുമതി ചെയ്ത റിസീവറുകളാണ് വിപണിയിലുള്ളത്. എന്നാല്‍ കാസറ്റ് റെക്കോഡര്‍ പോലുള്ള സൗകര്യങ്ങള്‍ ഈ റിസീവറുകളിലില്ല. ഇന്റര്‍നെറ്റില്‍ നിന്ന് 50 മെഗാബൈറ്റ് ഡാറ്റവരെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഈ റിസീവറിനുണ്ട്.
അതേ സമയം മൊബൈല്‍ ബ്രോഡ്കാസ്റ ് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ തുടങ്ങിയ ആദ്യത്തെ സ്വകാര്യ എഫ്എം ചാവല്‍ വേള്‍ഡ് സ്പേസിന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. എഫ്എം റേഡിയോവിനേക്കാള്‍ ചെലവ് കൂടിയതാണ് ഡിജിറ്റല്‍ റിസീവറുകളെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതേ സമയം എഫ്എം റേഡിയോവും ഡിജിറ്റല്‍ ചാനലും രണ്ട് സങ്കല്പമാണെന്നും എഫ്എം റേഡിയോ ഡിജിറ്റല്‍ ചാനലിന് ഭീഷണിയാകില്ലെന്നുമാണ് വേള്‍ഡ് സ്റാര്‍ അവകാശപ്പെടുന്നത്.












Click it and Unblock the Notifications