Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധി അറസ്റ്: ജുഡീഷ്യന്‍ അന്വേഷണം

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ അറസ്റു ചെയ്യുമ്പോള്‍ പൊലീസുകാര്‍ നടത്തിയ അതിക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടു.

മദ്രാസ് ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിയായ എ. രാമനായിരിക്കും കമ്മീഷനെ നയിക്കുക. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലായ് ഏഴ് ശനിയാഴ്ച പുറത്തിയ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ 30 ശനിയാഴ്ച നടന്ന അറസ്റിനിടയില്‍ കരുണാനിധിക്കെതിരെയോ കേന്ദ്രമന്ത്രിമാരായ മുരശൊലിമാരന്‍, ടി.ആര്‍. ബാലു എന്നിവര്‍ക്കെതിരെയോ പൊലീസ് അതിക്രമമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്രമന്ത്രിമാരുടെ അറസ്റിലേക്ക് നയിച്ച സംഭവവികാസങ്ങളെക്കുറിച്ചും കമ്മീഷന്‍ അന്വേഷണം നടത്തും.

സംഭവത്തെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ താക്കീതിനെത്തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ എടുക്കുന്ന ആദ്യനടപടിയാണിത്. കേന്ദ്രമന്ത്രിമാരെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+