സ്റാലിന്‍ മോചിതനായി
ചെന്നൈ: ചെന്നൈ മേയറും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകനുമായ എം.കെ.സ്റാലിന്‍ മധുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജൂലായ് ഏഴ് ശനിയാഴ്ച രാവിലെ മോചിതനായി.
വെള്ളിയാഴ്ച സ്റാലിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക് കുമാര്‍ ജാമ്യം അനുവദിച്ചിരുന്നു. ചെന്നൈ നഗരത്തില്‍ ഒമ്പത് ഫ്ലൈ ഓവറുകള്‍ നിര്‍മിച്ചതില്‍ അഴിമതിയും ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ചാണ് സ്റാലിനെ അറസ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് സ്റാലിന്‍.
മുന്‍ ചീഫ് സെക്രട്ടറി കെ.നമ്പ്യാര്‍, മുന്‍ ഡിഎംകെ മന്ത്രിമാരായ കെ.എസ്.മണി, കെ.പൊന്‍മുടി എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications