താനൂരിലെ കൊല: നൂറോളം പേര്‍ക്കെതിരെ കേസ്
താനൂര്‍: ഉണ്ണ്യാല്‍ ഓട്ടുംപുറം കടപ്പുറത്ത് സിപിഎം- ലീഗ് സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവസ്ഥലത്തും പരിസരപ്രദേശങ്ങളിലും ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു ക്ലബ് സംഘടിപ്പിച്ച ദഫ്മുട്ട്മത്സരവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. സംഘട്ടനത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജൂലായ് ആറ് വെള്ളിയാഴ്ച നടന്ന സംഘട്ടനത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ കമ്മട്ടകത്ത് റാസിക് (22) ആണ് മരിച്ചത്. ഗുരുതമായി പരിക്കേറ്റ ഷംസുദ്ദീനെ (30) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തിരൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications